loader image
25 കോടിയുടെ രക്തസാക്ഷി ഫണ്ട് എവിടെ? കണക്ക് ചോദിച്ച് കെ.കെ. രമ

25 കോടിയുടെ രക്തസാക്ഷി ഫണ്ട് എവിടെ? കണക്ക് ചോദിച്ച് കെ.കെ. രമ

സിപിഐഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദങ്ങളിൽ കടുത്ത വെളിപ്പെടുത്തലുകളുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ രംഗത്തെത്തി. താൻ പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികൾക്കായി 25 കോടി രൂപയോളം പിരിച്ചെടുത്തിരുന്നുവെന്നും എന്നാൽ അതിന്റെ കണക്കുകൾ എവിടെയും കാണാനുണ്ടായിരുന്നില്ലെന്നും രമ തുറന്നടിച്ചു.

പൊതുസമൂഹത്തിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പയ്യന്നൂരിൽ ഇപ്പോൾ നടക്കുന്നത് നീതിക്ക് വേണ്ടിയുള്ള സമരമാണെന്നും അവർ പറഞ്ഞു. സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണന്റെ വീട്ടിലേക്ക് ഇനി ‘ഇന്നോവ’ വരാതിരിക്കട്ടെ എന്ന കെ.കെ. രമയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഒഞ്ചിയം പോലെ തന്നെ പാർട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരിലും സത്യം പറയുന്നവർ വേട്ടയാടപ്പെടുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

Also Read: ശബരിമലയിലെ സ്വർണം എവിടെ? എസ്ഐടിയെ നിയന്ത്രിക്കുന്നത് പിണറായി വിജയനെന്ന് സണ്ണി ജോസഫ്

അതേസമയം, ഭരണത്തിന്റെ മറവിൽ സിപിഐഎം നടത്തുന്ന അഴിമതികളുടെയും ജീർണ്ണതയുടെയും തെളിവുകളാണ് പയ്യന്നൂരിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്വർണ്ണക്കൊള്ള നടത്തിയ നേതാക്കളെ സംരക്ഷിക്കുകയും തട്ടിപ്പ് പുറത്തുകൊണ്ടുവന്ന നേതാവിനെ പുറത്താക്കുകയും ചെയ്യുന്നത് പാർട്ടിയുടെ അധഃപതനത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂർ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനത്തെയും സ്റ്റീൽ ബോംബ് എറിഞ്ഞവർക്ക് പോലീസ് നൽകുന്ന സംരക്ഷണത്തെയും അദ്ദേഹം അപലപിച്ചു.

See also  “മണിപ്പൂരിനെ മറന്നോ പ്രധാനമന്ത്രി?”; തമിഴ്‌നാട്ടിൽ സ്ത്രീസുരക്ഷയെച്ചൊല്ലി മോദി-സ്റ്റാലിൻ പോര് മുറുകുന്നു

The post 25 കോടിയുടെ രക്തസാക്ഷി ഫണ്ട് എവിടെ? കണക്ക് ചോദിച്ച് കെ.കെ. രമ appeared first on Express Kerala.

Spread the love

New Report

Close