
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങുന്നത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീൻ നിരീക്ഷിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏകദേശം 90 ദിവസം തികയാറാകുന്നുണ്ടെന്നും, കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകിയാൽ മാത്രമേ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാകൂ എന്നും കോടതി ഓർമ്മിപ്പിച്ചു.
അന്വേഷണത്തിൽ ഇത്രയധികം കാലതാമസം വരുത്തുന്നത് പോലീസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം തോന്നാൻ ഇത് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സ്വർണക്കൊള്ള പോലുള്ള അതീവ പ്രാധാന്യമുള്ള കേസിൽ അന്വേഷണ സംഘം കാണിക്കുന്ന ഈ മെല്ലെപ്പോക്കിനെ കോടതി കർശനമായി ചോദ്യം ചെയ്തു.
The post പ്രതികൾക്ക് ജാമ്യം കിട്ടാൻ വഴി ഒരുക്കുകയാണോ? ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി appeared first on Express Kerala.



