
ഐ.എഫ്.എഫ്.കെ, ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നിവിടങ്ങളിൽ മികച്ച പ്രതികരണം നേടിയ ‘പെണ്ണും പൊറാട്ടും’ തിയേറ്ററുകളിലേക്ക്. പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സെൻസർ ബോർഡ് ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.
സാമൂഹിക ആക്ഷേപഹാസ്യ ശൈലിയിലൊരുക്കിയ ഈ ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും അണിനിരക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ‘സുട്ടു’ എന്ന നായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ് എന്നിവർക്കൊപ്പം ഈ മൃഗങ്ങളും ചിത്രത്തിന്റെ കഥാതന്തുവിൽ വലിയ സ്വാധീനം ചെലുത്തുന്നു. കഴിഞ്ഞ വർഷത്തെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഗാല പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക മലയാള സിനിമയായിരുന്നു പെണ്ണും പൊറാട്ടും. ‘പട്ടട’ എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ വളരെ രസകരമായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.
The post രാജേഷ് മാധവന്റെ സംവിധാന അരങ്ങേറ്റം; ‘പെണ്ണും പൊറാട്ടും’ തിയേറ്ററിലേക്ക്! appeared first on Express Kerala.



