
കുവൈത്തിലെ റോഡുകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പുതിയ അത്യാധുനിക ബിഎംഡബ്ല്യു വാഹനങ്ങൾ പുറത്തിറക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ സാന്നിധ്യത്തിലാണ് ഈ സ്മാർട്ട് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനും ഗതാഗത നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അതേസമയം റോഡുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുക, പൊതുജന സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം. കൂടാതെ പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി ക്രമസമാധാനം ഉറപ്പുവരുത്താന്‍ പുതിയ വാഹനങ്ങള്‍ സഹായിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എഐ ക്യാമറകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് പട്രോള്‍ വാഹനങ്ങളും അടുത്തിടെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.
The post റോഡ് സുരക്ഷ ലക്ഷ്യം!അത്യാധുനിക വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത് appeared first on Express Kerala.



