loader image
ഇന്ന് മിന്നിച്ചില്ലെങ്കിൽ സഞ്ജു പുറത്തേക്ക്? ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ടി20 ഇന്ന്

ഇന്ന് മിന്നിച്ചില്ലെങ്കിൽ സഞ്ജു പുറത്തേക്ക്? ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ടി20 ഇന്ന്

ന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് കളികളും വിജയിച്ച് ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയെങ്കിലും, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തിലേക്കാണ്. പ്രതിഭയും ആക്രമണോത്സുകതയും കൈമുതലായുള്ള സഞ്ജുവിന് ഈ പരമ്പരയിൽ ഇതുവരെ തിളങ്ങാനായിട്ടില്ല.

മൂന്ന് മത്സരങ്ങളിൽ നിന്നായി വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. വരാനിരിക്കുന്ന ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് സഞ്ജുവിനും ഇന്ത്യൻ ടീമിനും ഒരുപോലെ അനിവാര്യമാണ്. ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പകരക്കാരനായി ഇഷാൻ കിഷനെ പരിഗണിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുന്നുണ്ട്.

Also Read: ക്രിസ് ഗെയ്‌ലിനേക്കാൾ ആക്രമണകാരി; അഭിഷേക് ശർമയെ വാനോളം പുകഴ്ത്തി മുഹമ്മദ് കൈഫ്

ഓപ്പണിംഗിൽ അഭിഷേക് ശർമ്മ നൽകുന്ന വെടിക്കെട്ട് തുടക്കവും സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് കരുത്തും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയും റിങ്കു സിംഗും സ്‌കോർബോർഡിന് വേഗം കൂട്ടാൻ കെൽപ്പുള്ളവരാണ്. ബൗളിംഗ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. അർഷ്ദീപ് സിംഗും വരുൺ ചക്രവർത്തിയും ഇന്ന് ടീമിലെത്തിയേക്കും. പരമ്പരയിൽ ഒരു ജയമെങ്കിലും ലക്ഷ്യമിടുന്ന ന്യൂസിലൻഡ് ജിം നീഷത്തിനെയും ലോക്കി ഫെർഗൂസനെയും ഇന്ന് കളത്തിലിറക്കിയേക്കും. റണ്ണൊഴുകുന്ന വിശാഖപട്ടണത്തെ പിച്ചിൽ വൈകിട്ട് ഏഴിനാണ് പോരാട്ടം തുടങ്ങുന്നത്.

See also  ഇറാൻ തൊടുക്കുന്നത് മിസൈലല്ല, അമേരിക്കൻ അഹങ്കാരത്തിനുള്ള കരണത്തടി! പേർഷ്യൻകരുത്തിൽ ട്രംപ് വിറയ്ക്കും…

The post ഇന്ന് മിന്നിച്ചില്ലെങ്കിൽ സഞ്ജു പുറത്തേക്ക്? ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ടി20 ഇന്ന് appeared first on Express Kerala.

Spread the love

New Report

Close