
മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. നിയമസഭാംഗത്തെ പൊതുമധ്യത്തിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വി. ജോയ് എം.എൽ.എയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. സഭയുടെ അന്തസ്സിനും അംഗത്തിന്റെ അവകാശങ്ങൾക്കും വിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
The post മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മോശം പരാമർശം! വി.ഡി. സതീശനെതിരെ അവകാശ ലംഘന നോട്ടീസ് appeared first on Express Kerala.



