loader image
ടാപ്പിലൂടെ വന്നത് ശുചിമുറി മാലിന്യം! ഇൻഡോർ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം

ടാപ്പിലൂടെ വന്നത് ശുചിമുറി മാലിന്യം! ഇൻഡോർ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം

ധ്യപ്രദേശിലെ ഇൻഡോറിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവത്തിന് പിന്നിൽ മലിനജലമാണെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. മലിനജലം കുടിച്ച് ഇതുവരെ 23 പേർക്ക് ജീവൻ നഷ്ടമായതായും 1400-ലധികം ആളുകൾ വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്നും സർക്കാർ അറിയിച്ചു.

സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ഒരു ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളിൽ കമ്മീഷൻ തങ്ങളുടെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിലുണ്ടായ ചോർച്ചയിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് ഈ ദുരന്തത്തിന് വഴിവെച്ചത്.

Also Read: ബരാമതിയിൽ വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചുവിട്ടതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിതരണം ചെയ്ത ജലം മലിനമായിരുന്നുവെന്ന് ലാബ് പരിശോധനകളിലും വ്യക്തമായിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഇടപെട്ട ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്രയും വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായത്.

See also  ഗുരുഗ്രാമിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എസ് യുവി ചെളിയിൽ താഴ്ന്നത് രക്ഷയായി, പ്രതി അറസ്റ്റിൽ

The post ടാപ്പിലൂടെ വന്നത് ശുചിമുറി മാലിന്യം! ഇൻഡോർ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം appeared first on Express Kerala.

Spread the love

New Report

Close