loader image
പീഡനം, ആറുതവണ ഗർഭഛിദ്രം; അരവ ശ്രീധർ എം.എൽ.എയ്‌ക്കെതിരെ ഗുരുതര പരാതിയുമായി യുവതി

പീഡനം, ആറുതവണ ഗർഭഛിദ്രം; അരവ ശ്രീധർ എം.എൽ.എയ്‌ക്കെതിരെ ഗുരുതര പരാതിയുമായി യുവതി

അമരാവതി: ജനസേന എം.എൽ.എ അരവ ശ്രീധറിനെതിരെ ലൈംഗിക പീഡനാരോപണവുമായി സർക്കാർ ജീവനക്കാരി രംഗത്ത്. വിവാഹവാഗ്ദാനം നൽകി ഒരു വർഷത്തോളമായി തന്നെ പീഡിപ്പിക്കുകയാണെന്നും ഇതിനിടെ അഞ്ച് തവണ തന്നെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു.

2024-ൽ റെയിൽവേ കൊഡൂർ നിയോജകമണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അരവ ശ്രീധറിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായതെന്ന് യുവതി പറയുന്നു. തന്നെ കാറിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. നിലവിലുള്ള ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ എം.എൽ.എ ഭീഷണിപ്പെടുത്തിയതായും, എംഎൽഎ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി ആരോപിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ റായപതി ശൈലജ പരാതിക്കാരിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടി.

The post പീഡനം, ആറുതവണ ഗർഭഛിദ്രം; അരവ ശ്രീധർ എം.എൽ.എയ്‌ക്കെതിരെ ഗുരുതര പരാതിയുമായി യുവതി appeared first on Express Kerala.

Spread the love
See also  “അന്താരാഷ്ട്ര കാർഷിക കരാറുകൾ ക്ഷീര കർഷകർക്ക് തിരിച്ചടിയാകും”; മുന്നറിയിപ്പുമായി എം.എ. ബേബി

New Report

Close