
ലോകകപ്പ് ജേതാവും ഓസ്ട്രേലിയൻ പേസ് പടയിലെ കരുത്തനുമായ കെയ്ൻ റിച്ചാർഡ്സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 17 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിനാണ് 34-കാരനായ താരം വിരാമം കുറിച്ചത്. 2021-ൽ ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്നു റിച്ചാർഡ്സൺ. നിലവിലെ ബിഗ് ബാഷ് ലീഗ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് താരം തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
2013-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ റിച്ചാർഡ്സൺ ഓസ്ട്രേലിയയ്ക്കായി 25 ഏകദിനങ്ങളിലും 36 ടി20 മത്സരങ്ങളിലും പന്തെറിഞ്ഞു. ഐപിഎൽ ഉൾപ്പെടെയുള്ള ആഗോള ലീഗുകളിൽ സജീവമായിരുന്ന താരം ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ്. 15 സീസണുകളിലായി 142 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
Also Read: ഇന്ന് മിന്നിച്ചില്ലെങ്കിൽ സഞ്ജു പുറത്തേക്ക്? ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ടി20 ഇന്ന്
അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, മെൽബൺ റെനഗേഡ്‌സ്, സിഡ്‌നി സിക്‌സേഴ്‌സ് എന്നീ ടീമുകൾക്കായി അദ്ദേഹം ബിഗ് ബാഷിൽ കളിച്ചിട്ടുണ്ട്. കരിയറിന്റെ അവസാന സീസണിൽ സിഡ്‌നി സിക്‌സേഴ്‌സിനായി രണ്ട് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചത്. 2008-09 സീസണിൽ ആഭ്യന്തര ക്രിക്കറ്റിലൂടെ തുടങ്ങിയ ആ പോരാട്ടം ലോകകിരീട വിജയങ്ങളുമായാണ് ഇപ്പോൾ അവസാനിക്കുന്നത്.
The post 17 വർഷത്തെ കരിയറിന് വിരാമം! കെയ്ൻ റിച്ചാർഡ്സൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു appeared first on Express Kerala.



