സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണത്തിന് 1,21,120 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തിയിരിക്കുകയാണ്. ഇന്ന് മാത്രം പവന് 2,360 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി.
ഈ മാസത്തിന്റെ തുടക്കം മുതൽ സ്വർണവിപണിയിൽ അവിശ്വസനീയമായ കുതിപ്പാണ് ദൃശ്യമാകുന്നത്. ജനുവരി മാസത്തിൽ മാത്രം ഇതുവരെ പവന് 22,080 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. തുടർന്ന് വിലയിൽ നേരിയ ഇടിവുകൾ ഉണ്ടായെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ സ്വർണത്തെ വീണ്ടും കുതിപ്പിലേക്ക് നയിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയിൽ, അന്താരാഷ്ട്ര വിപണിയിലെ ഓരോ മാറ്റവും വിലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.
The post പൊള്ളുന്ന സ്വർണം! റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് appeared first on Express Kerala.



