loader image
സർക്കാർ ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റുമായി കെ-ഫോൺ! തിരുവനന്തപുരത്ത് 547 സ്ഥാപനങ്ങളിൽ കണക്ഷൻ പൂർത്തിയായി

സർക്കാർ ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റുമായി കെ-ഫോൺ! തിരുവനന്തപുരത്ത് 547 സ്ഥാപനങ്ങളിൽ കണക്ഷൻ പൂർത്തിയായി

സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 547 സർക്കാർ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ ലഭ്യമാക്കി. സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിലാണ് നിലവിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വിശ്വസനീയവും വേഗതയേറിയതുമായ ഈ കണക്ഷൻ ഇ-ഗവേണൻസ് സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും പൊതുജന സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാൻ സഹായിക്കുമെന്നും കെ-ഫോൺ എം.ഡി ഡോ. സന്തോഷ് ബാബു വ്യക്തമാക്കി.

കെ-ഫോൺ അവതരിപ്പിച്ച ഒ.ടി.ടി സേവനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് മാസത്തിനുള്ളിൽ രണ്ടായിരത്തിലധികം കണക്ഷനുകൾ ഇതിനോടകം പൂർത്തിയായി. 350-ലധികം ഡിജിറ്റൽ ടി.വി ചാനലുകളും 29-ലധികം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്ന ആകർഷകമായ പാക്കേജുകളാണ് കെ-ഫോണിനെ മറ്റ് ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നും വേറിട്ടു നിർത്തുന്നത്. 444 രൂപ മുതൽ ആരംഭിക്കുന്ന വിവിധ പ്ലാനുകൾ വഴി സാധാരണക്കാർക്കും മികച്ച രീതിയിലുള്ള സേവനം ഉറപ്പാക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്.

The post സർക്കാർ ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റുമായി കെ-ഫോൺ! തിരുവനന്തപുരത്ത് 547 സ്ഥാപനങ്ങളിൽ കണക്ഷൻ പൂർത്തിയായി appeared first on Express Kerala.

See also  ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു
Spread the love

New Report

Close