loader image
ടെസ്‌ലയെ ഞെട്ടിക്കാൻ ബിവൈഡി! ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാൻ പുതിയ നീക്കം; ലക്ഷ്യം ഇന്ത്യൻ വിപണി

ടെസ്‌ലയെ ഞെട്ടിക്കാൻ ബിവൈഡി! ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാൻ പുതിയ നീക്കം; ലക്ഷ്യം ഇന്ത്യൻ വിപണി

ന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബിവൈഡി. ഇറക്കുമതി നിയന്ത്രണങ്ങളും ഉയർന്ന നികുതിയും മറികടക്കാൻ ഇന്ത്യയിൽ തന്നെ വാഹനങ്ങൾ അസംബിൾ ചെയ്യുന്ന ‘സെമി നോക്ക്ഡ് ഡൗൺ’ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഇന്ത്യയിൽ നേരിട്ട് നിർമ്മാണ ശാല തുടങ്ങാനുള്ള BYD-യുടെ അപേക്ഷ സർക്കാർ നിരസിച്ചിരുന്നു. എന്നാൽ നിലവിൽ BYD കാറുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന വൻ സ്വീകാര്യത കണക്കിലെടുത്താണ് ‘അസംബ്ലി യൂണിറ്റ്’ എന്ന പുതിയ വഴി കമ്പനി തേടുന്നത്. പൂർണ്ണമായും വിദേശത്ത് നിർമ്മിച്ചെത്തുന്ന വാഹനങ്ങൾക്ക് 110% ഇറക്കുമതി തീരുവയുള്ളപ്പോൾ, ഭാഗികമായി നിർമ്മിച്ച് ഇന്ത്യയിൽ എത്തിച്ച് അസംബിൾ ചെയ്യുന്ന രീതിക്ക് നികുതി 30 ശതമാനമായി കുറയും. ഇത് കാറുകളുടെ വില ഗണ്യമായി കുറയ്ക്കാൻ കമ്പനിയെ സഹായിക്കും.

Also Read: ഇലക്ട്രിക് വിപണി പിടിക്കാൻ ടൊയോട്ടയുടെ ‘എബെല്ല’ എത്തി! ബുക്കിംഗ് തുടങ്ങി; ഫീച്ചറുകൾ കേട്ടാൽ ഞെട്ടും

നിലവിൽ അറ്റോ 3 (Atto 3), ഇ-മാക്സ് 7 (eMax7), സീൽ തുടങ്ങിയ മോഡലുകൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡാണ് ഉള്ളത്. ഇറക്കുമതി പരിധി മൂലം ഉപഭോക്താക്കൾക്ക് വാഹനം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രാദേശികമായി വാഹനങ്ങൾ ഒരുക്കിയെടുക്കാൻ കമ്പനി ആലോചിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ ടെസ്‌ലയെക്കാൾ കുറഞ്ഞ വിലയിൽ പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.

See also  പീഡനം, ആറുതവണ ഗർഭഛിദ്രം; അരവ ശ്രീധർ എം.എൽ.എയ്‌ക്കെതിരെ ഗുരുതര പരാതിയുമായി യുവതി

The post ടെസ്‌ലയെ ഞെട്ടിക്കാൻ ബിവൈഡി! ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാൻ പുതിയ നീക്കം; ലക്ഷ്യം ഇന്ത്യൻ വിപണി appeared first on Express Kerala.

Spread the love

New Report

Close