loader image
ഇതൊരു ഇലക്ഷൻ ബമ്പർ ബജറ്റല്ല! പെൻഷൻ 2000 ആക്കിയത് ചെറിയ കാര്യമല്ലെന്ന് ധനമന്ത്രി

ഇതൊരു ഇലക്ഷൻ ബമ്പർ ബജറ്റല്ല! പെൻഷൻ 2000 ആക്കിയത് ചെറിയ കാര്യമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, സർക്കാരിന്റെ നയം വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും ‘ബമ്പർ’ പ്രഖ്യാപനങ്ങൾ ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നും, എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ബജറ്റാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്.

ക്ഷേമ പെൻഷൻ 2,000 രൂപയാക്കി ഉയർത്തിയത് ചെറിയ കാര്യമല്ലെന്ന് പറഞ്ഞ ധനമന്ത്രി, പെൻഷൻ തുകയിൽ ഇത്തവണ വർധനവ് ഉണ്ടായേക്കില്ലെന്ന സൂചനയാണ് നൽകിയത്. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം മൂലം രണ്ടര ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: പൊള്ളുന്ന സ്വർണം! റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ്

സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശികയും ശമ്പള പരിഷ്‌കരണവും അവരുടെ അവകാശമാണെന്നും, അവ ബജറ്റിൽ തന്നെ പ്രഖ്യാപിക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സർക്കാർ നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

See also  പരാതിക്കാരിക്ക് പോലീസുകാരന്റെ ‘അർധരാത്രി ശല്യം’; തുമ്പ സ്റ്റേഷനിലെ സി.പി.ഒയ്ക്കെതിരെ അന്വേഷണം

The post ഇതൊരു ഇലക്ഷൻ ബമ്പർ ബജറ്റല്ല! പെൻഷൻ 2000 ആക്കിയത് ചെറിയ കാര്യമല്ലെന്ന് ധനമന്ത്രി appeared first on Express Kerala.

Spread the love

New Report

Close