loader image
‘മഹാരാഷ്ട്രയുടെ വികസന നായകൻ’; അജിത് പവാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

‘മഹാരാഷ്ട്രയുടെ വികസന നായകൻ’; അജിത് പവാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്രയുടെ പൊതുജീവിതത്തിനും വികസനത്തിനും അജിത് പവാർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ അതീവ ദുഃഖമുണ്ടെന്നും, കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

ഇന്ന് രാവിലെ ബാരാമതിയിൽ നടന്ന വിമാനാപകടത്തിലാണ് അജിത് പവാറും സംഘവും സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണത്. ബാരാമതിയിലെ കർഷക സംഗമത്തിൽ പങ്കെടുക്കാനായി സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചതായിരുന്നു അദ്ദേഹം. ലാൻഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് തെന്നിമാറുകയും തുടർന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. പൈലറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Also Read: വിമാനാപകടത്തിൽ അജിത് പവാർ അന്തരിച്ചു! നടുക്കം രേഖപ്പെടുത്തി രാഷ്ട്രീയ കേരളം

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായിരുന്ന അജിത് പവാറിന്റെ മരണം ദേശീയ രാഷ്ട്രീയത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എൻസിപി അധ്യക്ഷൻ കൂടിയായ അദ്ദേഹം ബാരാമതിയിലെ വികസന പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

See also  തൈറോയ്ഡ് അസന്തുലിതാവസ്ഥ; ശ്രദ്ധിച്ചില്ലെങ്കിൽ വന്ധ്യതയ്ക്ക് കാരണമായേക്കാം

The post ‘മഹാരാഷ്ട്രയുടെ വികസന നായകൻ’; അജിത് പവാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി appeared first on Express Kerala.

Spread the love

New Report

Close