loader image
ജീപ്പിൽ എം.ഡി.എം.എ വില്പന; കാരക്കാപറമ്പ് സ്വദേശി പിടിയിൽ

ജീപ്പിൽ എം.ഡി.എം.എ വില്പന; കാരക്കാപറമ്പ് സ്വദേശി പിടിയിൽ

മലപ്പുറം: വിൽപനയ്ക്കായി കൈവശം വെച്ച 9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശിയെ പിടികൂടി പോലീസ്. മാരാൻ തൊടിക ഖലീൽ (41) ആണ് അറസ്റ്റിലായത്. മലപ്പുറം ഡാൻസാഫ് എസ്.ഐ കെ.ആർ. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഖലീൽ എം.ഡി.എം.എ വില്പന നടത്തിയിരുന്നത്. ലഹരി വില്പനയിലൂടെ ലഭിച്ച 23,400 രൂപയും ഇയാൾ സഞ്ചരിച്ചിരുന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘം ചേർന്ന് ലഹരി ഉപയോഗിക്കാനും വില്പന നടത്താനുമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാൾക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, സി.പി.ഒമാരായ സി.എം. മഹേഷ്, പി.പി. നിധേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

The post ജീപ്പിൽ എം.ഡി.എം.എ വില്പന; കാരക്കാപറമ്പ് സ്വദേശി പിടിയിൽ appeared first on Express Kerala.

See also  നാവിൻതുമ്പിൽ വീണ്ടും ചക്കക്കാലം; ചക്കപ്പുഴുക്കിൽ പച്ചക്കുരുമുളകിന്റെ വിസ്മയം
Spread the love

New Report

Close