loader image
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, ‘ബന്ധം പരസ്പര സമ്മതപ്രകാരം’; ബലാത്സംഗ കുറ്റം പ്രാഥമികമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, ‘ബന്ധം പരസ്പര സമ്മതപ്രകാരം’; ബലാത്സംഗ കുറ്റം പ്രാഥമികമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ഒന്നാം ബലാത്സംഗ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി കേസിലെ വസ്തുതകളെക്കുറിച്ച് പ്രാഥമിക നിരീക്ഷണം നടത്തിയത്. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചു.

ബലാത്സംഗം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള വസ്തുതകൾ പ്രഥമദൃഷ്ട്യാ കേസിൽ കാണാനില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദം കേട്ട കോടതി, ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. മറ്റു കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ച രാഹുൽ, ഈ കേസിൽ കൂടി അനുകൂല വിധി വന്നതോടെ ഇന്ന് വൈകുന്നേരത്തോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും.

The post രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, ‘ബന്ധം പരസ്പര സമ്മതപ്രകാരം’; ബലാത്സംഗ കുറ്റം പ്രാഥമികമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി appeared first on Express Kerala.

Spread the love
See also  മരണത്തെ തോൽപ്പിച്ച ഇതിഹാസം! 12 വർഷത്തിന് ശേഷം മൈക്കൽ ഷൂമാക്കർ വീൽചെയറിൽ; ലോകം കാത്തിരുന്ന ആ വാർത്ത എത്തി

New Report

Close