
മാങ്ങാ സീസൺ ആഘോഷമാക്കാൻ ഇതാ ഒരു സ്പെഷ്യൽ മംഗോ-ഫ്രൂട്ട് പഞ്ച്! പഴുത്ത മാങ്ങയും റോബസ്റ്റ പഴവും സ്ട്രോബെറി ഐസ്‌ക്രീമും ചേരുന്ന ഈ കോമ്പിനേഷൻ തികച്ചും വ്യത്യസ്തമായ ഒരു രുചിയായിരിക്കും സമ്മാനിക്കുക. ഈ ജ്യൂസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ സാധനങ്ങൾ
മാങ്ങ പഴുത്തത് ഒരെണ്ണം
റോബസ്റ്റ പഴം പഴുത്തത് ഒരെണ്ണം
പാല്‍ രണ്ട് കപ്പ്
പഞ്ചസാര നാല് സ്പൂണ്‍
സ്‌ട്രോബറി ഐസ്‌ക്രീം ഒരു കപ്പ്
സ്‌ട്രോബറി എസ്സന്‍സ് രണ്ടു തുള്ളി ( ആവശ്യമെങ്കിൽ മാത്രം )
Also Read: ജാപ്പനീസ് കേക്കും ഇറ്റാലിയൻ തീരാമിസുവും കൈകോർക്കുമ്പോൾ; രുചിയേറും ഒരു ‘ഫ്യൂഷൻ’ വിഭവം
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് കഷണങ്ങളാക്കി മുറിച്ച പഴുത്ത മാങ്ങയും, അരിഞ്ഞ റോബസ്റ്റ പഴവും, കട്ടിയായി തണുപ്പിച്ച പാലും, ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അല്പം സ്ട്രോബെറി എസ്സൻസ് കൂടി ചേർത്ത് ഒന്നുകൂടി ബ്ലെൻഡ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റാം.
വിളമ്പുന്ന നേരത്ത് ജ്യൂസ് ഗ്ലാസുകളിലേക്ക് പകർന്ന്, അതിനു മുകളിൽ ഒരു സ്‌പൂൺ സ്ട്രോബെറി ഐസ്‌ക്രീം കൂടി ചേർത്ത് അലങ്കരിക്കുക. ഐസ്‌ക്രീമിന്റെ ക്രീമി മധുരവും പഴങ്ങളുടെ സ്വാദും ചേരുമ്പോൾ ഈ ജ്യൂസ് ഇരട്ടി രുചികരമാകും!
The post മാമ്പഴക്കാലം മധുരമാക്കാം; ഇതാ ഒരു സ്പെഷ്യൽ ‘മംഗോ-സ്ട്രോബെറി’ ഡിലൈറ്റ്! appeared first on Express Kerala.



