loader image
കേരളത്തിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

കേരളത്തിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) വ്യാപക റെയ്ഡ്. ബുധനാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തെ ഒൻപതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. 2022-ൽ രജിസ്റ്റർ ചെയ്ത ജിഹാദി ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് ഈ നിർണ്ണായക നടപടിയെന്ന് എൻഐഎ വ്യക്തമാക്കി.

എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടന്ന പരിശോധനയിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തൃശൂർ ചാവക്കാട് പാലയൂരിലെ എസ്ഡിപിഐ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടിലും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും മണിക്കൂറുകളോളം പരിശോധന നീണ്ടുനിന്നു. പിഎഫ്ഐയുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളും ഓഫീസുകളുമാണ് പ്രധാനമായും എൻഐഎ നിരീക്ഷണത്തിലുണ്ടായിരുന്നത്.

Also Read: ഗവർണർ – സ്പീക്കർ പോര് മുറുകുന്നു: ‘മറുപടി നൽകാത്തത് ശരിയല്ല’, സ്പീക്കർക്കെതിരെ ഗവർണർ ആർലേക്കർ

2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വർഗീയ ഭിന്നതയുണ്ടാക്കാനും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാനും പിഎഫ്ഐ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ശാരീരിക പരിശീലനത്തിന്റെയും യോഗയുടെയും മറവിൽ യുവാക്കൾക്ക് ആയുധ പരിശീലനം നൽകാനും പ്രത്യേക ‘ഹിറ്റ് ടീമുകളെ’ സജ്ജമാക്കാനും സംഘടന രഹസ്യ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായം നൽകുന്ന ശൃംഖലകളെ തകർക്കുക എന്നതായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യം.

See also  ‘ഷൂട്ടിംഗ് നടന്നത് സന്നിധാനത്തല്ല, പമ്പയിൽ’; വിജിലൻസിന് മൊഴി നൽകി സംവിധായകൻ അനുരാജ് മനോഹർ

The post കേരളത്തിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു appeared first on Express Kerala.

Spread the love

New Report

Close