loader image
കെഎസ്ആർടിസിയിൽ ആർത്തവാവധിയില്ല; അധിക ബാധ്യത താങ്ങാനാവില്ലെന്ന് കോർപ്പറേഷൻ

കെഎസ്ആർടിസിയിൽ ആർത്തവാവധിയില്ല; അധിക ബാധ്യത താങ്ങാനാവില്ലെന്ന് കോർപ്പറേഷൻ

തിരുവനന്തപുരം: വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കാൻ കഴിയില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. കോർപ്പറേഷന് ഇത്തരമൊരു അധിക സാമ്പത്തിക ബാധ്യത നിലവിലെ സാഹചര്യത്തിൽ താങ്ങാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ആർത്തവാവധി ആവശ്യപ്പെട്ടുകൊണ്ട് വനിതാ ജീവനക്കാർ നൽകിയ ഹർജിയിലാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ ഈ നിലപാടറിയിച്ചത്. ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാർ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

ആർത്തവാവധി അനുവദിക്കുന്നത് ബസ് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. ഒരേസമയം കൂടുതൽ വനിതാ ജീവനക്കാർ അവധിയിൽ പ്രവേശിക്കുന്നത് ദൈനംദിന സർവീസുകൾ മുടങ്ങാൻ കാരണമാകുമെന്നാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ആർത്തവാവധി അനുവദിക്കുക എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോർപ്പറേഷന് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Also Read: കേരളത്തിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

അതേസമയം, അയൽസംസ്ഥാനമായ കർണാടകയിൽ ആർടിസി വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. 18 മുതൽ 52 വയസ് വരെയുള്ള ജീവനക്കാർക്ക് കർണാടക സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം നൽകുന്നത്. എന്നാൽ കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയും സർവീസ് മുടങ്ങാനുള്ള സാധ്യതയുമാണ് ഈ ആവശ്യത്തിന് തടസ്സമായി കെഎസ്ആർടിസി നിൽക്കുന്നത്.

See also  ശ്വാസമടക്കിപ്പിടിച്ച് മേഘങ്ങൾക്കിടയിൽ ഒരു രാത്രി! ആകാശത്തോട് സംസാരിക്കാൻ മനുഷ്യൻ പണിത ആ ‘അദൃശ്യ’ ലോകത്തേക്ക്…

The post കെഎസ്ആർടിസിയിൽ ആർത്തവാവധിയില്ല; അധിക ബാധ്യത താങ്ങാനാവില്ലെന്ന് കോർപ്പറേഷൻ appeared first on Express Kerala.

Spread the love

New Report

Close