loader image
ജലീബ് അൽ ഷൂയൂഖിൽ കെട്ടിടങ്ങൾ പൊളിക്കുന്നു! പ്രവാസികൾക്ക് ആശങ്ക

ജലീബ് അൽ ഷൂയൂഖിൽ കെട്ടിടങ്ങൾ പൊളിക്കുന്നു! പ്രവാസികൾക്ക് ആശങ്ക

ലയാളികളടക്കം നിരവധി പ്രവാസികൾ താമസിക്കുന്ന കുവൈത്തിലെ ജലീബ് അൽ ഷൂയൂഖ് മേഖലയിൽ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ അധികൃതർ തീരുമാനിച്ചു. മേഖലയിലെ 10 കെട്ടിടങ്ങൾ കൂടി പൊളിക്കാനാണ് മുനിസിപ്പാലിറ്റി നിലവിൽ ഉത്തരവിട്ടിരിക്കുന്നത്. ഇതിനുള്ള നടപടികൾ അടുത്ത ആഴ്ചയോടെ ആരംഭിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങളാണ് പ്രധാനമായും നീക്കം ചെയ്യുന്നത്.

പൊതുമരാമത്ത് മന്ത്രാലയം നടത്തിയ പരിശോധനയിൽ ഈ കെട്ടിടങ്ങൾ അതീവ ജീർണ്ണാവസ്ഥയിലാണെന്നും താമസയോഗ്യമല്ലെന്നും കണ്ടെത്തിയിരുന്നു. കൂടാതെ, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് പല കെട്ടിടങ്ങളും പ്രവർത്തിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. താമസമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള കർശന നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

The post ജലീബ് അൽ ഷൂയൂഖിൽ കെട്ടിടങ്ങൾ പൊളിക്കുന്നു! പ്രവാസികൾക്ക് ആശങ്ക appeared first on Express Kerala.

Spread the love
See also  ഡൽഹിയിൽ ആറ് വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ, രണ്ട് പേർ പിടിയിൽ

New Report

Close