loader image
വിദ്യാഭ്യാസ വിപ്ലവവുമായി കേരളം; ഇനി ബിരുദതലം വരെ പഠനം പൂർണ്ണമായും സൗജന്യം

വിദ്യാഭ്യാസ വിപ്ലവവുമായി കേരളം; ഇനി ബിരുദതലം വരെ പഠനം പൂർണ്ണമായും സൗജന്യം

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് വഴിയൊരുക്കി, ബിരുദതലം വരെ പഠനം സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. നിലവിൽ പ്ലസ് ടു വരെ മാത്രമുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് കൂടി ലഭ്യമാകും. സാമ്പത്തിക പ്രയാസങ്ങൾ കാരണം ഉന്നതപഠനം മുടങ്ങുന്ന സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുത്തുപകരുന്നതാണ് സർക്കാരിന്റെ ഈ ചരിത്രപരമായ തീരുമാനം.

വിദ്യാഭ്യാസത്തിന് പുറമെ സാമൂഹിക ക്ഷേമത്തിനും വലിയ ഊന്നലാണ് ബജറ്റ് നൽകുന്നത്. സ്ത്രീ സുരക്ഷാ പെൻഷനായി 3,820 കോടിയും ക്ഷേമ പെൻഷനായി 14,500 കോടിയും വകയിരുത്തി. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക അവഗണനയ്ക്കിടയിലും ജനക്ഷേമ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ സന്ദേശമാണ് ഈ ബജറ്റ് നൽകുന്നത്.

The post വിദ്യാഭ്യാസ വിപ്ലവവുമായി കേരളം; ഇനി ബിരുദതലം വരെ പഠനം പൂർണ്ണമായും സൗജന്യം appeared first on Express Kerala.

See also  കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല; നിയമസഭയിൽ വിശദീകരണവുമായി മന്ത്രി വി.എൻ. വാസവൻ
Spread the love

New Report

Close