loader image
പൂച്ച പെറ്റുകിടക്കുന്ന ഖജനാവും ഗീർവാണ പ്രസംഗവും!; ബജറ്റിനെ കടന്നാക്രമിച്ച് വി.ഡി. സതീശൻ

പൂച്ച പെറ്റുകിടക്കുന്ന ഖജനാവും ഗീർവാണ പ്രസംഗവും!; ബജറ്റിനെ കടന്നാക്രമിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നിരിക്കുന്ന സാഹചര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും ഇത്തരം ഒരു ശൂന്യമായ ഖജനാവ് കൈവശം വച്ചുകൊണ്ട് സർക്കാർ നടത്തുന്ന ഗീർവാണ പ്രസംഗങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബജറ്റിന്റെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇതൊരു ഭരണഘടനാപരമായ രേഖ എന്നതിലുപരി വെറുമൊരു ‘പൊളിറ്റിക്കൽ ഡോക്യുമെന്റ്’ മാത്രമായി അധഃപതിച്ചെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തിന്റെ പദ്ധതി വിനിയോഗം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ പദ്ധതി ചെലവുകൾ പരിശോധിച്ചാൽ അത് പരിതാപകരമാണെന്ന് വ്യക്തമാകും.

Also Read: വിഴിഞ്ഞം ഭൂമി ഏറ്റെടുക്കാൻ 1000 കോടി; നാളികേര വികസനത്തിന് പ്രത്യേക പാക്കേജ്

പത്തു ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറാൻ കഴിയാത്ത വിധം കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചിരിക്കെ, ബജറ്റിലൂടെ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് നിയമസഭയെയും ജനങ്ങളെയും പരിഹസിക്കുന്നതിന് തുല്യമാണ്. അനാവശ്യമായ അവകാശവാദങ്ങൾ ബജറ്റിന്റെ പവിത്രത തകർത്തു. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിലോ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലോ സർക്കാർ പരാജയപ്പെട്ടെന്നും, പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാനാണ് ഈ ബജറ്റിലൂടെ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

See also  അടിപട പൂരവുമായി ‘ഡർബി’; സാഗർ സൂര്യയും സംഘവും ഒന്നിക്കുന്ന മാസ് ക്യാമ്പസ് എന്റർടെയ്‌നർ

The post പൂച്ച പെറ്റുകിടക്കുന്ന ഖജനാവും ഗീർവാണ പ്രസംഗവും!; ബജറ്റിനെ കടന്നാക്രമിച്ച് വി.ഡി. സതീശൻ appeared first on Express Kerala.

Spread the love

New Report

Close