
നിർമ്മാണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ റോബട്ടിക് റസിഡൻഷ്യൽ വില്ല ദുബായിൽ ഒരുങ്ങുന്നു. ദുബായ് മുനിസിപ്പാലിറ്റിയാണ് ഈ അത്യാധുനിക പദ്ധതി പ്രഖ്യാപിച്ചത്. എക്സ്‌പോ സിറ്റിയിൽ പുതുതായി ആരംഭിച്ച കൺസ്ട്രക്ഷൻ ഇന്നവേഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടന വേളയിലാണ് ദുബായെ വീണ്ടും അത്ഭുതപ്പെടുത്തുന്ന ഈ പ്രഖ്യാപനം ഉണ്ടായത്.
മനുഷ്യപ്രയത്നം പൂർണ്ണമായും ഒഴിവാക്കി, നിർമ്മാണത്തിന്റെ അടിത്തറ മുതൽ ഫിനിഷിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളും റോബട്ടുകളുടെയും ഓട്ടമേറ്റഡ് സംവിധാനങ്ങളുടെയും സഹായത്തോടെ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ലോകമെമ്പാടുമുള്ള പ്രമുഖ സാങ്കേതിക കമ്പനികളെയും വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ‘ഗ്ലോബൽ ചാലഞ്ചിനും’ ദുബായ് തുടക്കമിട്ടു കഴിഞ്ഞു. നിർമ്മാണച്ചെലവ് കുറയ്ക്കാനും കൃത്യത വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ റോബട്ടിക് സാങ്കേതികവിദ്യ ഭാവിയിലെ നഗര നിർമ്മാണ രീതികളെ തന്നെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post ഇനി വീട് പണിയാൻ റോബട്ടുകൾ വരും! ദുബായിൽ ലോകത്തിലെ ആദ്യ റോബട്ടിക് വില്ല; വിസ്മയിപ്പിക്കാൻ മുനിസിപ്പാലിറ്റി appeared first on Express Kerala.



