loader image
അതിദാരിദ്ര്യ നിർമ്മാർജനത്തിൽ കേരളം മാതൃക; കേന്ദ്ര സാമ്പത്തിക സർവേയിൽ സംസ്ഥാനത്തിന് വൻ പ്രശംസ

അതിദാരിദ്ര്യ നിർമ്മാർജനത്തിൽ കേരളം മാതൃക; കേന്ദ്ര സാമ്പത്തിക സർവേയിൽ സംസ്ഥാനത്തിന് വൻ പ്രശംസ

സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളർച്ച എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനവും ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളുടെ കൂട്ടായ പ്രവർത്തനവുമാണ് കേരളത്തെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോ പ്ലാനുകൾ തയ്യാറാക്കിയും സർക്കാർ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കിയും നടത്തിയ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനത്തെ സർവേ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ആധാർ, റേഷൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷനുകൾ എന്നിവ അർഹരായവരിലേക്ക് നേരിട്ടെത്തുന്നു എന്ന് ഉറപ്പാക്കാൻ കേരളത്തിന് സാധിച്ചു. വിവിധ കേന്ദ്ര പദ്ധതികളെ സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് നവീകരിച്ച് നടപ്പിലാക്കിയത് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ജനങ്ങളെ സഹായിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read: കഴക്കൂട്ടത്ത് തീപിടുത്തം

See also  ‘ലക്ഷ്യം തെരഞ്ഞെടുപ്പല്ല, ജനക്ഷേമം’! ബജറ്റ് പ്രഖ്യാപനങ്ങളിൽ വ്യക്തത വരുത്തി ധനമന്ത്രി

ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കേരളത്തിന്റെ ആത്മാർത്ഥതയെയും ചിട്ടയായ പ്രവർത്തനങ്ങളെയും റിപ്പോർട്ട് അഭിനന്ദിക്കുന്നു. കമ്മ്യൂണിറ്റി മോണിറ്ററായും സേവനദാതാവായും കുടുംബശ്രീ ശൃംഖല വഹിച്ച പങ്ക് വളരെ വലുതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വാർഷിക വികസന പദ്ധതികളിൽ ദാരിദ്ര്യ നിർമ്മാർജനത്തിന് മുൻഗണന നൽകിയതും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള നിരന്തര നിരീക്ഷണവും ഈ മാതൃകയെ വിജയകരമാക്കിയെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.

The post അതിദാരിദ്ര്യ നിർമ്മാർജനത്തിൽ കേരളം മാതൃക; കേന്ദ്ര സാമ്പത്തിക സർവേയിൽ സംസ്ഥാനത്തിന് വൻ പ്രശംസ appeared first on Express Kerala.

Spread the love

New Report

Close