loader image
‘ലക്ഷ്യം തെരഞ്ഞെടുപ്പല്ല, ജനക്ഷേമം’! ബജറ്റ് പ്രഖ്യാപനങ്ങളിൽ വ്യക്തത വരുത്തി ധനമന്ത്രി

‘ലക്ഷ്യം തെരഞ്ഞെടുപ്പല്ല, ജനക്ഷേമം’! ബജറ്റ് പ്രഖ്യാപനങ്ങളിൽ വ്യക്തത വരുത്തി ധനമന്ത്രി

സംസ്ഥാന ബജറ്റ് കേവലം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതല്ലെന്നും മറിച്ച് സാധാരണക്കാരുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്നതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട സാമ്പത്തിക വിഹിതത്തിൽ കുറവുണ്ടായിട്ടും സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയ പ്രാധാന്യം വരും വർഷങ്ങളിൽ കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും ശുഭപ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാധാരണക്കാരുടെ വരുമാനം ഉറപ്പാക്കുന്നതിനായുള്ള ഇടപെടലുകളാണ് ബജറ്റിലുടനീളം നടത്തിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ ഓണറേറിയം വർദ്ധിപ്പിച്ചത് സർക്കാരിന്റെ ഉത്തരവാദിത്തമായാണ് കാണുന്നത്. കേന്ദ്ര സർക്കാർ കഴിഞ്ഞ 12 വർഷമായി ഈ മേഖലയിൽ വിഹിതം വർദ്ധിപ്പിക്കാത്ത സാഹചര്യത്തിലും സംസ്ഥാനം കാലോചിതമായ മാറ്റങ്ങൾ വരുത്താൻ തയ്യാറായെന്നും പ്രതിസന്ധികൾക്കിടയിലും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post ‘ലക്ഷ്യം തെരഞ്ഞെടുപ്പല്ല, ജനക്ഷേമം’! ബജറ്റ് പ്രഖ്യാപനങ്ങളിൽ വ്യക്തത വരുത്തി ധനമന്ത്രി appeared first on Express Kerala.

Spread the love
See also  ടൊയോട്ടയുടെ സുരക്ഷാക്കോട്ട തകർന്നോ? ക്രാഷ് ടെസ്റ്റിൽ കൊറോള ക്രോസിന് വെറും 2-സ്റ്റാർ

New Report

Close