loader image
‘എണ്ണ തേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ’! ബജറ്റിനെതിരെ സോഷ്യൽ മീഡിയയിൽ ജോയ് മാത്യുവിന്റെ ട്രോൾ

‘എണ്ണ തേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ’! ബജറ്റിനെതിരെ സോഷ്യൽ മീഡിയയിൽ ജോയ് മാത്യുവിന്റെ ട്രോൾ

ണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും ഉയരുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ വെറും നടപ്പിലാക്കാൻ കഴിയാത്ത സ്വപ്നങ്ങൾ മാത്രമാണെന്ന് നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. വോട്ട് നേടാൻ മുൻപ് ഉപയോഗിച്ചിരുന്ന കിറ്റിന്റെ സാധ്യതകൾ അവസാനിച്ച സാഹചര്യത്തിൽ, ഒരിക്കലും നടക്കാത്ത കാര്യങ്ങൾ കുത്തിനിറച്ച ബജറ്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരിഹസിച്ചുകൊണ്ട് “വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽഗോപാലേട്ടാ” എന്നാണ് ജോയ് മാത്യു തന്റെ പോസ്റ്റിൽ കുറിച്ചത്.

സമാനമായ രീതിയിൽ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബജറ്റിനോട് പ്രതികരിച്ചത്. ഖജനാവ് കാലിയായി കിടക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന ഒരു ‘പൊളിറ്റിക്കൽ ഡോക്യുമെന്റ്’ മാത്രമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ച് ബജറ്റിന്റെ പവിത്രത സർക്കാർ നശിപ്പിച്ചെന്നും സതീശൻ പറഞ്ഞു. അടുത്ത സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന രീതിയിലാണ് ശമ്പള കമ്മീഷൻ പ്രഖ്യാപനം ഉൾപ്പെടെയുള്ളവ നടത്തിയിരിക്കുന്നത്. അടുത്ത ബജറ്റ് യു.ഡി.എഫ് സർക്കാർ അവതരിപ്പിക്കുമെന്നും അതാകും പ്രായോഗികമായ ബജറ്റെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

See also  കുവൈത്തിൽ ഫാൽക്കൺ പാസ്‌പോർട്ടുകൾക്ക് വൻ ഡിമാൻഡ്; അഞ്ചുമാസത്തിനിടെ നൽകിയത് 336 പുതിയ രേഖകൾ

The post ‘എണ്ണ തേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ’! ബജറ്റിനെതിരെ സോഷ്യൽ മീഡിയയിൽ ജോയ് മാത്യുവിന്റെ ട്രോൾ appeared first on Express Kerala.

Spread the love

New Report

Close