loader image
പോലീസിനെ കൈയേറ്റം ചെയ്ത കേസ്; ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

പോലീസിനെ കൈയേറ്റം ചെയ്ത കേസ്; ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

ടുക്കി എംപി ഡീൻ കുര്യാക്കോസിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2018-ൽ ഷൊർണൂരിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് നടപടി. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് അയച്ചിരിക്കുന്നത്. ഷൊർണൂർ പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ കോടതിയിൽ ഹാജരാകാൻ പലതവണ നിർദ്ദേശിച്ചിട്ടും വരാതിരുന്നതിനെത്തുടർന്നാണ് എംപിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

അന്നത്തെ ഷൊർണൂർ എംഎൽഎക്കെതിരെ ഉയർന്ന സ്ത്രീപീഡന ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരമാണ് കേസിനാസ്പദമായ സംഭവം. ഈ പ്രതിഷേധത്തിനിടയിൽ ഡീൻ കുര്യാക്കോസ് പോലീസിനെ കൈയേറ്റം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി രണ്ടിന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.

Also Read: പത്തു വർഷത്തെ ഭരണം, പച്ചക്കള്ളങ്ങളുടെ ബജറ്റ്; പിണറായി സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം വടകര എംപി ഷാഫി പറമ്പിലും നിയമനടപടി നേരിട്ടിരുന്നു. ദേശീയപാത ഉപരോധിച്ച കേസിൽ പാലക്കാട് കോടതിയിൽ ഹാജരായ ഷാഫിക്ക് കോടതി പിരിയുന്നത് വരെ തടവും പിഴയുമാണ് ശിക്ഷ ലഭിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു കോൺഗ്രസ് എംപി കൂടി സമരവുമായി ബന്ധപ്പെട്ട കേസിൽ കോടതി നടപടികൾ നേരിടുന്നത്.

See also  അജിത് പവാറിന്റെ വിയോഗം: തിരിച്ചറിഞ്ഞത് കൈയിലെ വാച്ച് നോക്കി; ബാരാമതിയിൽ വിമാനം കത്തിയമർന്നത് മിനിറ്റുകൾക്കുള്ളിൽ

The post പോലീസിനെ കൈയേറ്റം ചെയ്ത കേസ്; ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ് appeared first on Express Kerala.

Spread the love

New Report

Close