
ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫർ പ്രഖ്യാപിച്ചു. ഡിജിറ്റൽ ഉള്ളടക്കങ്ങൾ അതിവേഗം നിർമ്മിക്കാൻ സഹായിക്കുന്ന അഡോബി എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഇന്ത്യയിലെ 360 ദശലക്ഷം ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകാനാണ് കമ്പനിയുടെ തീരുമാനം. വിപണിയിൽ ഏകദേശം 4,000 രൂപയോളം വിലവരുന്ന ഈ പ്രീമിയം സേവനം ഒരു വർഷത്തേക്കാണ് എയർടെൽ ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായി ലഭ്യമാകുന്നത്.
മൊബൈൽ, വൈഫൈ, ഡിടിഎച്ച് എന്നിങ്ങനെ എയർടെല്ലിന്റെ ഏതൊരു സേവനവും ഉപയോഗിക്കുന്നവർക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകേണ്ടതില്ലാതെ തന്നെ എയർടെൽ താങ്ക്സ് ആപ്പ് വഴി ഈ സേവനം ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഹ്രസ്വ വീഡിയോകൾ, മാർക്കറ്റിംഗ് മെറ്റീരിയലുകൾ എന്നിവ പ്രൊഫഷണൽ നിലവാരത്തിൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ വലിയ സഹായകമാകും.
Also Read: ആകാശത്ത് അപൂർവ ‘ഗ്രഹസംഗമം’: ശുക്രനും ബുധനും ഇന്ന് കൈകോർക്കുന്നു
ഇൻസ്റ്റന്റ് ബാക്ക്ഗ്രൗണ്ട് റിമൂവൽ, വൺ-ടാപ്പ് വീഡിയോ എഡിറ്റിംഗ്, ഓട്ടോ ക്യാപ്ഷൻസ്, ഇൻസ്റ്റന്റ് റീസൈസ് തുടങ്ങിയ അത്യാധുനിക സവിശേഷതകൾ അഡോബി എക്സ്പ്രസ് പ്രീമിയത്തിലൂടെ ലഭിക്കും. കൂടാതെ 30,000-ലധികം പ്രൊഫഷണൽ ഫോണ്ടുകൾ, 100 ജിബി ക്ലൗഡ് സ്റ്റോറേജ്, അഡോബി സ്റ്റോക്കിൽ നിന്നുള്ള പ്രീമിയം അസെറ്റുകൾ എന്നിവയും ഇതിന്റെ ഭാഗമാണ്. ഇന്ത്യൻ ഉത്സവങ്ങൾ, വിവാഹങ്ങൾ, പ്രാദേശിക ബിസിനസ്സുകൾ എന്നിവയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ആയിരക്കണക്കിന് ഡിസൈൻ ടെംപ്ലേറ്റുകൾ വാട്ടർമാർക്ക് ഇല്ലാതെ തന്നെ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഈ സബ്സ്ക്രിപ്ഷന്റെ പ്രധാന ആകർഷണം.
The post എയർടെൽ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫർ; 4,000 രൂപയുടെ അഡോബി എക്സ്പ്രസ് പ്രീമിയം ഇനി സൗജന്യം appeared first on Express Kerala.



