
ചിരിയും ഭയവും ഒരേപോലെ വിതറാൻ ‘പ്രകമ്പനം’ നാളെ മുതൽ തിയേറ്ററുകളിൽ. ഹോസ്റ്റൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹൊറർ കോമഡി ചിത്രം യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ളതാണ്.
ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലിലെ രസകരമായ നിമിഷങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഹോസ്റ്റൽ ജീവിതത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഹൊറർ ഘടകങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ശീതൾ ജോസഫാണ് നായിക.
Also Read: താടി മാറ്റി പുത്തൻ ലുക്കിൽ ലാലേട്ടൻ! എൽ 366 ഫസ്റ്റ് ലുക്ക് തരംഗമാകുന്നു
കൊച്ചിയും കണ്ണൂരുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ലാൽ ജോസ് തുടങ്ങി വൻ താരനിര തന്നെയുണ്ട്. ഇതിനുപുറമെ മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ വേഷമിടുന്നു. നവരസ ഫിലിംസും പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്റേതാണ്. ഓരോ കാഴ്ചയിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന സർപ്രൈസുകൾ കാണാൻ പ്രേക്ഷകർക്ക് രണ്ടാമതും തിയേറ്ററിൽ കയറേണ്ടി വരുമെന്നാണ് അണിയറക്കാരുടെ അവകാശവാദം.
The post ചിരിയുടെയും ഭയത്തിന്റെയും ‘പ്രകമ്പനം’; വൻ താരനിരയുമായി ചിത്രം നാളെ എത്തും appeared first on Express Kerala.



