ഹെൽത്തി മില്ലറ്റ് ഗ്രീൻ ദോശയുടെ റെസിപ്പി നോക്കാം…!

ഹെൽത്തി മില്ലറ്റ് ഗ്രീൻ ദോശയുടെ റെസിപ്പി നോക്കാം…!

രോഗ്യപ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പോഷകസമൃദ്ധമായ മില്ലറ്റ് ദോശ. ‌‌ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മില്ലറ്റ് ഗ്രീൻ ദോശയുടെ റെസിപ്പി നോക്കാം….

ചേരുവകൾ

ചാമ അരി – ഒരു കപ്പ്

ഉഴുന്ന് പരിപ്പ് – അര കപ്പ്

തുവര പരിപ്പ് -കാൽ കപ്പ്

ചെറു പയർ – കാൽ കപ്പ്

ഉലുവ – കാൽ ടീ സ്പൂൺ

അവൽ – ഒരു ടേബിൾ സ്പൂൺ

മുളക് പൊടി – കാൽ ടീ സ്പൂൺ

കായപ്പൊടി – കാൽ ടീ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ചീരയില ചെറുതായി അരിഞ്ഞത് – രണ്ടു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവകൾ വെള്ളത്തിലിട്ട് കുതിർക്കുക. ആറു മണിക്കൂറിന് ശേഷം കുതിർത്ത അവലും, ആവശ്യത്തിനു വെള്ളവും ചേർത്ത് ദോശ മാവിന്റെ അയവിൽ അരച്ചെടുക്കുക. അതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ചീരയില അരിഞ്ഞതും ചേർത്ത് രണ്ടു മണിക്കൂർ വെച്ചതിനു ശേഷം ദോശക്കല്ലിൽ കനം കുറച്ചു പരത്തി നെയ്യ് തൂകി ചുട്ടെടുക്കാം. ഹെൽത്തിയായ മില്ലറ്റ് ഗ്രീൻ ദോശ റെഡി.

The post ഹെൽത്തി മില്ലറ്റ് ഗ്രീൻ ദോശയുടെ റെസിപ്പി നോക്കാം…! appeared first on Express Kerala.

Spread the love
See also  “വിളിക്കാത്തത് ചീപ്പ് നടപടി”; മന്ത്രി റിയാസിനെ ഒഴിവാക്കിയതിൽ പ്രധാനമന്ത്രിക്കെതിരെ കുഞ്ഞാലിക്കുട്ടി

New Report

Close