പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ അമ്പത്തിയഞ്ചാം മൈൽ സ്വദേശി റഫീഖ് (51) ആണ് മരിച്ചത്. കൊടക്കാട് പള്ളിയിലെ ജീവനക്കാരനായിരുന്നു റഫീഖ്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. റഫീഖും ഭാര്യയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ റഫീഖിന്റെ ഭാര്യ ഷാഹിദയ്ക്കും (48) പരിക്കേറ്റിട്ടുണ്ട്. നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റഫീഖിന്റെ ഭാര്യയെ കൂടാതെ മറ്റ് രണ്ട് പേരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  എൽപിജിക്ക് പകരം വിറകും കൽക്കരിയും; പ്രതിസന്ധിയിലായി ഇന്ത്യയിലെ വാണിജ്യ അടുക്കളകൾ

New Report

Close