കിയയുടെ പടയോട്ടം! ജനുവരിയിൽ വിറ്റഴിച്ചത് 27,000-ത്തിലധികം കാറുകൾ; വമ്പൻ വളർച്ചയുമായി കൊറിയൻ കരുത്ത്

കിയയുടെ പടയോട്ടം! ജനുവരിയിൽ വിറ്റഴിച്ചത് 27,000-ത്തിലധികം കാറുകൾ; വമ്പൻ വളർച്ചയുമായി കൊറിയൻ കരുത്ത്

2026 കലണ്ടർ വർഷത്തിന് ഗംഭീര തുടക്കമിട്ട് ദക്ഷിണ കൊറിയൻ വാഹന ഭീമന്മാരായ കിയ ഇന്ത്യ. ജനുവരി മാസത്തിൽ മാത്രം 27,603 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് മുൻവർഷത്തെക്കാൾ 10.3 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി സ്വന്തമാക്കിയത്. ഇന്ത്യൻ വിപണിയിൽ കിയയുടെ വിവിധ മോഡലുകൾക്ക് ഇപ്പോഴും ആവശ്യക്കാർ ഏറിവരികയാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ പുതിയ തലമുറ സെൽറ്റോസിന് ലഭിച്ച വൻ സ്വീകാര്യതയാണ് ഈ നേട്ടത്തിൽ നിർണ്ണായകമായത്. ഒപ്പം സബ്-4 മീറ്റർ എസ്‌യുവി വിപണിയിൽ സോനെറ്റും തരംഗമായി തുടരുന്നു. എംപിവി വിഭാഗത്തിൽ കാരൻസ് ക്ലാവിസിനും, ഇലക്ട്രിക് വാഹനമായ ക്ലാവിസ് ഇവിക്കും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. കുടുംബയാത്രകൾക്കും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനും മുൻഗണന നൽകുന്നവർക്കിടയിൽ കിയയുടെ പുതിയ മോഡലുകൾക്ക് വലിയ ഡിമാൻഡുണ്ട്.

Also Read: കാറിന്റെ മൈലേജ് കുറവാണോ? കീശ ചോരാതെ വാഹനം പരിപാലിക്കാൻ ഇത്രയും ചെയ്താൽ മതി!

വരും മാസങ്ങളിലും സെൽറ്റോസ്, സോനെറ്റ്, ക്ലാവിസ് എന്നീ മോഡലുകളിലൂടെ വിപണി പിടിച്ചടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കിയ ബ്രാൻഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസമാണ് ഈ തകർപ്പൻ തുടക്കത്തിന് പിന്നിലെന്ന് കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പ്രതികരിച്ചു.

The post കിയയുടെ പടയോട്ടം! ജനുവരിയിൽ വിറ്റഴിച്ചത് 27,000-ത്തിലധികം കാറുകൾ; വമ്പൻ വളർച്ചയുമായി കൊറിയൻ കരുത്ത് appeared first on Express Kerala.

Spread the love
Scroll to Top