
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് രാജേഷിന് കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാ നടപടികൾക്ക് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ഉത്തരവിട്ടു. വിചിത്രവും ക്രൂരവുമായ ഈ കൊലപാതകത്തിൽ നിയമത്തിന്റെ പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പാക്കുകയായിരുന്നു കോടതി.
2024 മെയ് 18-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭർത്താവ് രാജേഷ് വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. കുടുംബവഴക്കിനെത്തുടർന്നുള്ള പകയിൽ അമ്പിളിയെ സ്കൂട്ടറിൽ നിന്ന് വലിച്ചിറക്കി രാജേഷ് ക്രൂരമായി ആക്രമിച്ചു. നെഞ്ചിലും കഴുത്തിലും മുതുകിലുമായി 17 തവണയാണ് പ്രതി കുത്തിയത്. ചോരയിൽ കുളിച്ച് നിലത്തുവീണ അമ്പിളി മരിച്ചെന്ന് ഉറപ്പാക്കും വരെ രാജേഷ് ആക്രമണം തുടർന്നു.
The post ഭാര്യയെ 17 തവണ കുത്തി വീഴ്ത്തി; ചേർത്തലയിലെ ക്രൂര കൊലപാതകത്തിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം! appeared first on Express Kerala.


