പ്രീമിയം ഔട്ട്‌ലെറ്റിൽ ‘മദ്യവേട്ട’! 40 കുപ്പികൾ മോഷ്ടിച്ച നിത്യസന്ദർശകൻ പിടിയിൽ

പ്രീമിയം ഔട്ട്‌ലെറ്റിൽ ‘മദ്യവേട്ട’! 40 കുപ്പികൾ മോഷ്ടിച്ച നിത്യസന്ദർശകൻ പിടിയിൽ

കൊല്ലം ചവറ തെക്കുംഭാഗത്തെ ബെവ്കോ പ്രീമിയം ഔട്ട്‌ലെറ്റിൽ നിന്ന് പലതവണയായി 40 കുപ്പി മദ്യം മോഷ്ടിച്ച തേവലക്കര സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപഭോക്താക്കൾക്ക് സ്വയം മദ്യം തിരഞ്ഞെടുക്കാൻ സൗകര്യമുള്ള പ്രീമിയം കൗണ്ടറിന്റെ പ്രത്യേകത മുതലെടുത്തായിരുന്നു മോഷണം. വസ്ത്രത്തിനുള്ളിൽ കുപ്പികൾ ഒളിപ്പിച്ചു കടത്തുന്നതായിരുന്നു ഇയാളുടെ രീതി. ദിവസവും സ്റ്റോക്കിൽ കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് ജീവനക്കാർ നൽകിയ പരാതിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ചവറ തെക്കുംഭാഗം പൊലീസ് ശരത്തിനെ പിടികൂടുകയായിരുന്നു. പതിവായി ഔട്ട്‌ലെറ്റിലെത്തിയിരുന്ന ഇയാൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് മോഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

The post പ്രീമിയം ഔട്ട്‌ലെറ്റിൽ ‘മദ്യവേട്ട’! 40 കുപ്പികൾ മോഷ്ടിച്ച നിത്യസന്ദർശകൻ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top