അമേരിക്ക തീരുവ കുറച്ചു! പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി അറിയിച്ചു, വ്യാപാര ബന്ധത്തിൽ പുതിയ വഴിത്തിരിവ്

അമേരിക്ക തീരുവ കുറച്ചു! പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി അറിയിച്ചു, വ്യാപാര ബന്ധത്തിൽ പുതിയ വഴിത്തിരിവ്

ന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന പകരം തീരുവ 18 ശതമാനമായി കുറച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തന്റെ പ്രിയ സുഹൃത്തായ ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും ഈ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി നന്ദി പറയുന്നതായും മോദി എക്സിൽ കുറിച്ചു. ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ട്രംപിന്റെ നേതൃത്വം നിർണ്ണായകമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

തീരുവ കുറച്ച നടപടിക്ക് പിന്നാലെ ചില നിർണ്ണായക ധാരണകൾ ട്രംപ് പുറത്തുവിട്ടു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നും പകരം യുഎസിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. കൂടാതെ, അമേരിക്കയുടെ ഊർജ്ജ, സാങ്കേതിക, കാർഷിക മേഖലകളിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ പൂർണ്ണമായും ഇളവ് ചെയ്യാനും തീരുവയിതര നിയന്ത്രണങ്ങൾ ഒഴിവാക്കാനും ഇന്ത്യ സന്നദ്ധമായതായും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി മോദിയോടുള്ള ബഹുമാനസൂചകമായാണ് ഈ ഇളവുകൾ അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഇത് വെറുമൊരു ആയുധമല്ല, ഒരു മുന്നറിയിപ്പാണ്! പോസിഡോൺ എന്ന ‘സുനാമി മെഷീൻ’ ലക്ഷ്യമിടുന്നത് ആരെ?

അതേസമയം, ഈ വ്യാപാര നീക്കങ്ങൾക്കെതിരെ രാഷ്ട്രീയമായ ആരോപണങ്ങളും ഉയരുന്നുണ്ട്. പ്രധാനമന്ത്രി മോദി ട്രംപിന് മുന്നിൽ കീഴടങ്ങിയതായാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, ഈ കരാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിധിൻ നബീൻ പ്രതികരിച്ചു. നേരത്തെ 25 ശതമാനം പകരം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിലെ 25 ശതമാനം പിഴയും ചേർത്ത് ആകെ 50 ശതമാനം തീരുവയാണ് ഇന്ത്യ നേരിട്ടിരുന്നത്. പുതിയ ഇളവുകളിലൂടെ ഇത് 18 ശതമാനമായി കുറയുന്നത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകും.

ഈ നിർണ്ണായക സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ നടക്കുന്ന ധാതു സംരക്ഷണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. നിർണ്ണായക ധാതുക്കളുടെ വിതരണവും അന്താരാഷ്ട്ര സഹകരണവും മെച്ചപ്പെടുത്തുന്നതിനൊപ്പം, അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ഔദ്യോഗിക ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

The post അമേരിക്ക തീരുവ കുറച്ചു! പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി അറിയിച്ചു, വ്യാപാര ബന്ധത്തിൽ പുതിയ വഴിത്തിരിവ് appeared first on Express Kerala.

Spread the love
See also  “കവിനൊപ്പം റൊമാന്റിക് വേഷത്തിൽ നയൻതാര”; ‘ഹായ്’ ഏപ്രിലിൽ തിയേറ്ററുകളിലേക്ക്

New Report

Close