“കർഷക കുടുംബത്തിൽ നിന്ന് വന്നവനാണ്, കല്ലേറുകൾ തളർത്തില്ല”; സൈബർ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി ജീത്തു ജോസഫ്

“കർഷക കുടുംബത്തിൽ നിന്ന് വന്നവനാണ്, കല്ലേറുകൾ തളർത്തില്ല”; സൈബർ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി ജീത്തു ജോസഫ്

സോഷ്യൽ മീഡിയയിലെ വ്യാജ ഐഡികളിൽ നിന്നുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളെ താൻ ഭയക്കുന്നില്ലെന്ന് പ്രമുഖ സംവിധായകൻ ജീത്തു ജോസഫ്. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ തന്റെ പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്റെ’ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനൊരു കർഷക കുടുംബത്തിൽ നിന്ന് വളർന്നുവന്ന ആളാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് ശീലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും എന്നും സ്വാഗതം ചെയ്യാറുണ്ടെന്നും എന്നാൽ ഒളിഞ്ഞിരുന്നുള്ള സൈബർ ആക്രമണങ്ങളെ അവഗണിക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘പാചകം അറിയില്ല, ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കും’; ‌ശോഭിത ധൂലിപാല

സോഷ്യൽ മീഡിയയിൽ തനിക്ക് വലിയ ധാരണയില്ലെന്നും കൂടെ ജോലി ചെയ്യുന്ന യുവാക്കളാണ് ഇത്തരം നെഗറ്റീവ് കമന്റുകൾ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. ഫേക്ക് ഐഡികൾ ഉപയോഗിച്ച് ഒരാളെ മോശക്കാരനായി ചിത്രീകരിക്കുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. ചലച്ചിത്ര പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും എതിരെ ഇത്തരം സംഘടിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ജീവിതത്തിൽ വെല്ലുവിളികളും എതിർപ്പുകളും സ്വാഭാവികമാണെന്നും തന്നെ പിന്തുണയ്ക്കുന്നവർക്കൊപ്പം ഇത്തരം പ്രതിസന്ധികളെയും സിനിമയുടെ ഭാഗമായി മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ‘വലതുവശത്തെ കള്ളൻ’ പ്രദർശനം തുടരുകയാണ്. ബിജു മേനോന്റെയും ജോജു ജോർജിന്റെയും വേറിട്ട പ്രകടനം സിനിമയുടെ വലിയ ആകർഷണമാണ്. ലെന, നിരഞ്ജന അനൂപ്, ലിയോണ ലിഷോയ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിന്റെ സംഗീതവും കരുത്തേകുന്നു. ഷാജി നടേശൻ നിർമ്മിച്ച ചിത്രം ഗുഡ്‌വിൽ എന്റർടൈൻമെന്റ്സാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിഭാഗത്തിൽ വിനായകിന്റെ മികവും സിനിമയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു.

The post “കർഷക കുടുംബത്തിൽ നിന്ന് വന്നവനാണ്, കല്ലേറുകൾ തളർത്തില്ല”; സൈബർ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി ജീത്തു ജോസഫ് appeared first on Express Kerala.

Spread the love
Scroll to Top