
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റവാളികൾ ആരും തന്നെ രക്ഷപ്പെടില്ലെന്നും ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണ്ണക്കൊള്ള അതിസങ്കീർണ്ണമായ ഒരു കേസാണ്. അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ഹർജിക്കാരായ ബിജെപി സംസ്ഥാന അധ്യക്ഷൻ, വിശ്വഹിന്ദു പരിഷത്ത് എന്നിവരോട് കോടതി ആവശ്യപ്പെട്ടു. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Also Read: ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
നേരത്തെ ഈ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ. എന്നാൽ ദേവസ്വം ബെഞ്ച് അന്വേഷണ സംഘത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതോടെ കേസിൽ എസ്ഐടിക്ക് കൂടുതൽ കരുത്ത് ലഭിച്ചിരിക്കുകയാണ്.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്! അന്വേഷണം ശരിയായ ദിശയിൽ; ഹൈക്കോടതി appeared first on Express Kerala.




