
തിരുനാവായ: മലപ്പുറം പുത്തനത്താണി ചുങ്കത്ത് ആറുവരിപ്പാതയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞു. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളെജിലെ അഞ്ച് വിദ്യാർഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. പഠനത്തിന്റെ ഭാഗമായുള്ള പ്രൊജക്ട് വർക്കിനായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു വിദ്യാർഥികൾ. പുത്തനത്താണി ചുങ്കത്ത് വെച്ച് കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ദിൽന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസൽ (21), അഫ്‌സൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ആറുവരിപ്പാതയിൽ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞു; കോളേജ് വിദ്യാർഥികൾക്ക് പരിക്ക് appeared first on Express Kerala.




