ആരോപണങ്ങൾ പച്ചക്കള്ളം; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുലിന്റെ അഭിഭാഷകൻ

ആരോപണങ്ങൾ പച്ചക്കള്ളം; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുലിന്റെ അഭിഭാഷകൻ

തിരുവനന്തപുരം: എം.എ. ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വാസ്തവവിരുദ്ധമാണെന്ന് മാങ്കൂട്ടത്തിൽ എം എൽ എയുടെ അഭിഭാഷകൻ. വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായും അഭിഭാഷകൻ വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിച്ച ഷഹനാസിനെതിരെ ഇന്ന് വക്കീൽ നോട്ടീസ് അയക്കും.

Also Read: ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം കീഴ്ശാന്തി സുനിൽ കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കർഷക സമരത്തെക്കുറിച്ചും സാരി ഉടുത്ത ഫോട്ടോയെക്കുറിച്ചും ഷഹനാസ് പറഞ്ഞ കാര്യങ്ങൾ തെറ്റായ വിവരങ്ങളാണ്. മാനനഷ്ടത്തിന് കോടതി മുഖേന സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കും. ഷഹനാസിന്റെ പ്രസ്താവനകൾക്ക് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രാഹുലിന്റെ നിയമസംഘം ആവശ്യപ്പെട്ടു. ബോധപൂർവ്വം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ശക്തമായ കേസെടുക്കണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലപാട്.

The post ആരോപണങ്ങൾ പച്ചക്കള്ളം; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുലിന്റെ അഭിഭാഷകൻ appeared first on Express Kerala.

Spread the love
Scroll to Top