loader image
മദ്യലഹരിയിൽ പൊലീസ് ജീപ്പുമായി ഉദ്യോഗസ്ഥന്‍റെ യാത്ര; പാഞ്ഞത് കിലോമീറ്ററുകൾ, ഛർദ്ദിച്ച് അവശനായി ഡ്രൈവർ

മദ്യലഹരിയിൽ പൊലീസ് ജീപ്പുമായി ഉദ്യോഗസ്ഥന്‍റെ യാത്ര; പാഞ്ഞത് കിലോമീറ്ററുകൾ, ഛർദ്ദിച്ച് അവശനായി ഡ്രൈവർ

ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക വാഹനവുമായി റോഡിൽ ഭീതി പരത്തി. മാന്നാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സ്വരാജാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്. കായംകുളം- ചെട്ടികുളങ്ങര റോഡിലായിരുന്നു സംഭവം.

നിയന്ത്രണമില്ലാതെ റോഡിന്റെ ഇരുവശങ്ങളിലേക്കും വെട്ടിത്തിരിഞ്ഞ് പാഞ്ഞ പൊലീസ് ജീപ്പിനെ ബൈക്ക് യാത്രികരാണ് പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തിയത്. ദീർഘദൂരം ഇത്തരത്തിൽ യാത്ര തുടർന്ന ജീപ്പ് ഒടുവിൽ മാവേലിക്കര വി.എസ്.എം ആശുപത്രിക്ക് സമീപം നിർത്തുകയായിരുന്നു. ബൈക്ക് യാത്രികർ പരിശോധിച്ചപ്പോൾ, ഡ്രൈവർ സ്വരാജ് മദ്യലഹരിയിൽ ഛർദ്ദിച്ച് അവശനായി സീറ്റിൽ ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്.

Also Read: കണ്ണൂരിൽ ലോഡ്ജ് മുറിയിൽ സ്ത്രീ മരിച്ച നിലയിൽ

എസ്.എച്ച്.ഒയെ കായംകുളത്തെ വീട്ടിലാക്കി മടങ്ങുന്ന വഴിയായിരുന്നു ഈ അപകടകരമായ യാത്ര നടത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് കൺട്രോൾ റൂമിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുഖം കഴുകിയ ശേഷം ഇതേ വാഹനമോടിച്ച് തന്നെ സ്റ്റേഷനിലേക്ക് പോകാൻ ഉദ്യോഗസ്ഥർ നിർദേശം നൽകുകയായിരുന്നു.

The post മദ്യലഹരിയിൽ പൊലീസ് ജീപ്പുമായി ഉദ്യോഗസ്ഥന്‍റെ യാത്ര; പാഞ്ഞത് കിലോമീറ്ററുകൾ, ഛർദ്ദിച്ച് അവശനായി ഡ്രൈവർ appeared first on Express Kerala.

See also  ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല, പോരാട്ടം ലോകസമാധാനത്തിന്; എം. സ്വരാജ്
Spread the love

New Report

Close