ജിമ്മുകൾക്ക് പൂട്ടിടാൻ മനുഷ്യാവകാശ കമ്മീഷൻ; പരിശോധന കർശനമാക്കാൻ നിർദ്ദേശം

ജിമ്മുകൾക്ക് പൂട്ടിടാൻ മനുഷ്യാവകാശ കമ്മീഷൻ; പരിശോധന കർശനമാക്കാൻ നിർദ്ദേശം

ഡൽഹി: രാജ്യത്തെ ജിമ്മുകളുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണങ്ങളും പരിശോധനകളും വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജിമ്മുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കൃത്യമായ കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു.

ജിമ്മുകളെ കേന്ദ്രീകരിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പല ജിമ്മുകളിലും ലൈംഗിക പീഡനങ്ങൾ നടക്കുന്നുണ്ടെന്ന ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം ആരോഗ്യപരമായ വിഷയങ്ങളിലും കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. പല ജിമ്മുകളിലും അശാസ്ത്രീയവും ആരോഗ്യത്തിന് ഹാനികരവുമായ രീതികളാണ് പിന്തുടരുന്നത്. ജിമ്മുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണമെന്നും അവര്‍ വ്യക്തമാക്കി

The post ജിമ്മുകൾക്ക് പൂട്ടിടാൻ മനുഷ്യാവകാശ കമ്മീഷൻ; പരിശോധന കർശനമാക്കാൻ നിർദ്ദേശം appeared first on Express Kerala.

Spread the love
See also  തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ പൊട്ടിത്തെറി. നാല്‌ പേർക്ക് ദാരുണാന്ത്യം
Scroll to Top