
പന്തീരാങ്കാവ്: കോഴിക്കോട് ഒളവണ്ണയിൽ പൂച്ചയെ ക്രൂരമായി കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിക്കൊന്ന നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ ഈ ദാരുണമായ കാഴ്ച കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ വീട്ടുകാർ നല്ലളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരെത്തി പൂച്ചയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. നിലവിൽ സംഭവസ്ഥലത്ത് നല്ലളം പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളോട് കാണിക്കുന്ന ഇത്തരം ക്രൂരതയ്ക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
The post ക്രൂരത! ഒളവണ്ണയിൽ പൂച്ചയെ മാവിൽ കെട്ടിത്തൂക്കി കൊന്ന നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു appeared first on Express Kerala.




