കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു; മുറിക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു; മുറിക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട്: മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. മാങ്കാവ് ആഴ്ചവട്ടം റോഡരികിലെ ഒറ്റമുറി കെട്ടിടത്തിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികിലെ മുറിയിൽ നിന്നും പുകയും തീയും ഉയരുന്നത് ആദ്യം കണ്ടത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും മുറിക്കുള്ളിലെ സാധനങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചിരുന്നു. തുടർന്നാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കല്ലായിയിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ഇയാളാണോ മരിച്ചതെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കും. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

The post കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു; മുറിക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ appeared first on Express Kerala.

Spread the love
Scroll to Top