
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ, വിദേശകാര്യ മന്ത്രാലയത്തിന് പുതിയതായി ഒന്നും പറയാനില്ലെന്ന് വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, 2020 വരെ ഇന്ത്യ അവിടെനിന്നും എണ്ണ വാങ്ങിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വെനസ്വേലയിൽ നിന്ന് വീണ്ടും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യം ഇന്ത്യയിലെ എണ്ണക്കമ്പനികളാണ് തീരുമാനിക്കേണ്ടതെന്നും രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ മുൻനിർത്തി അത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
Also Read: രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും ജെ.പി നദ്ദയും കൊമ്പുകോർത്തു; പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വരുന്ന മാർച്ച് മാസത്തിൽ കരാർ ഒപ്പുവെക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള സംയുക്ത പ്രസ്താവന അടുത്ത ആഴ്ച പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
The post ഇന്ത്യ-അമേരിക്ക വ്യാപാര കരാർ! ലക്ഷ്യം ഊർജ സുരക്ഷ; ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച appeared first on Express Kerala.




