ഐസില്ല, 60 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ഐസില്ല, 60 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ലപ്പുറം തിരൂരങ്ങാടി നഗരസഭയുടെ ‘ഓപറേഷൻ ഹെൽത്ത് ഷീൽഡ്’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റ വാഹനങ്ങൾ പിടികൂടി. കക്കാട്, മമ്പുറം ജങ്ഷനുകളിൽ റോഡ് കൈയേറി വിൽപന നടത്തിയിരുന്ന രണ്ട് വാഹനങ്ങളിൽ നിന്നായി 60 കിലോയോളം പഴകിയ മത്സ്യം നഗരസഭാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്ത് നശിപ്പിച്ചു.

ഐസ് ഇടാതെ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ മാന്തൾ, കിളിമീൻ, അയല എന്നിവയാണ് പിടിച്ചെടുത്തത്. അനധികൃതമായി റോഡ് കൈയേറിയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഏഴ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും നിയമലംഘകരിൽ നിന്ന് ഒന്നര ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഓരോ വാഹനത്തിനും 10,000 രൂപ വീതമാണ് പിഴ ചുമത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് നഗരസഭാ സെക്രട്ടറി റംസി ഇസ്മായിൽ അറിയിച്ചു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഐസില്ല, 60 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു appeared first on Express Kerala.

Spread the love
Scroll to Top