
മുംബൈ കഫേ പരേഡിൽ മൂകയും ബധിരയുമായ 20 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിലായി. ഡിഎൻഎ പരിശോധനയിലൂടെയാണ് പിതൃത്വം തെളിഞ്ഞതും പ്രതിയെ തിരിച്ചറിഞ്ഞതും. ഈ ഞെട്ടിക്കുന്ന കേസിൽ പ്രതിയായ പിതാവിനെ കൂടാതെ 17 വയസ്സുള്ള ഒരു ആൺകുട്ടിയുൾപ്പെടെ മറ്റു രണ്ടുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അഞ്ചുമാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. സംസാരിക്കാൻ കഴിയാത്ത യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഏറെ ബുദ്ധിമുട്ടി. സംഭവത്തിൽ പരാതി നൽകാൻ പിതാവ് വിസമ്മതിച്ചതും കൃത്യമായ മറുപടി നൽകാത്തതും പോലീസിൽ സംശയം ജനിപ്പിച്ചു.
Also Read: കഞ്ചിക്കോട് സഹോദരങ്ങൾ തമ്മിൽ തർക്കം; അനുജനെ തല്ലിക്കൊന്ന ജ്യേഷ്ഠൻ പിടിയിൽ
തുടർന്ന് കേസുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ലാബ് പരിശോധനയ്ക്ക് അയച്ചു. ജനുവരി 27-ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് പിതാവിന്റെ സാമ്പിൾ പോസിറ്റീവായത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് യുവതി പീഡനത്തിനിരയായതെന്ന് പോലീസ് വ്യക്തമാക്കി.
The post മുംബൈയിൽ ക്രൂരത; മൂകയും ബധിരയുമായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവ്! ഡിഎൻഎ പരിശോധനയിൽ കുടുങ്ങി appeared first on Express Kerala.




