
കുവൈത്ത്: കുവൈത്തിലെ സബ ആരോഗ്യ മേഖലയിൽ പ്രവാസികൾക്ക് നേരെ അതിക്രൂരമായ ആക്രമണം. മൂന്ന് ബംഗ്ലാദേശി സ്വദേശികളെ മനഃപൂർവം വാഹനം ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ ഒരു കുവൈത്ത് പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഒരു പ്രവാസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
സബ ആരോഗ്യ മേഖലയിലെ ആശുപത്രിക്ക് സമീപമാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പ്രതി തന്റെ വാഹനം പ്രവാസികൾക്ക് നേരെ മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതിക്ക് കടുത്ത മാനസിക അസ്വാസ്ഥ്യങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ മനഃപൂർവമുള്ള കൊലപാതക കുറ്റം ചുമത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവസ്ഥലത്തെ സുരക്ഷാ പരിശോധനകൾ പൂർത്തിയായതായും കേസുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.
The post കുവൈത്തിൽ പ്രവാസികൾക്ക് നേരെ വാഹനം ഇടിച്ചുകയറ്റി; ഒരാൾ മരിച്ചു, പ്രതി അറസ്റ്റിൽ appeared first on Express Kerala.




