ആന്ധ്രയിലെ മലനിരകളിൽ കേരള പോലീസിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; ലഹരി മാഫിയ തലവൻ പിടിയിൽ

ആന്ധ്രയിലെ മലനിരകളിൽ കേരള പോലീസിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; ലഹരി മാഫിയ തലവൻ പിടിയിൽ

ന്ധ്ര- ഒഡീഷ അതിർത്തിയിലെ മലനിരകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കടത്ത് സംഘത്തലവനെ കേരള പോലീസ് പിടികൂടി. ആന്ധ്രപ്രദേശ് അനന്തഗിരി കോണ്ടിബ സ്വദേശിയായ ലബുഡു അജിത് കുമാറിനെയാണ് പാലക്കാട് കസബ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിൽ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന രണ്ട് കിലോ ഹാഷിഷ് ഓയിൽ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ പിടിയിലായ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ലബുഡു അജിത് കുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയത് ലബുഡുവാണെന്ന് പ്രതികൾ മൊഴി നൽകുകയായിരുന്നു. പ്രതിയെ തേടി കസബ പോലീസ് സംഘം ആന്ധ്രയിലെ അതിർത്തി മേഖലയിലെത്തി. ആന്ധ്ര – ഒഡീഷ അതിർത്തിയിലെ മലനിരകളിലായിരുന്നു പ്രതിയുടെ ഒളിത്താവളം. അവിടെ സ്വന്തമായി കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് കടത്തുന്നതാണ് ഇയാളുടെ രീതി.

The post ആന്ധ്രയിലെ മലനിരകളിൽ കേരള പോലീസിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; ലഹരി മാഫിയ തലവൻ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top