പുരസ്‌കാരത്തേക്കാൾ വലുത് ജനഹൃദയങ്ങളിലെ സ്ഥാനം; പത്മവിഭൂഷനിൽ നിലപാട് വ്യക്തമാക്കി വി.എസിന്റെ കുടുംബം

പുരസ്‌കാരത്തേക്കാൾ വലുത് ജനഹൃദയങ്ങളിലെ സ്ഥാനം; പത്മവിഭൂഷനിൽ നിലപാട് വ്യക്തമാക്കി വി.എസിന്റെ കുടുംബം

വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നതിൽ സി.പി.എം നിലപാടിനൊപ്പം നിൽക്കുമെന്ന് മകൻ വി.എ. അരുൺ കുമാർ. പുരസ്‌കാരങ്ങളേക്കാൾ വലുത് ജനങ്ങൾ വി.എസിന് നൽകുന്ന ആദരവാണെന്നും കുടുംബത്തിന്റെ തീരുമാനം പാർട്ടിയുടേതിന് വിരുദ്ധമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. പുരസ്കാരം സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പങ്ങൾക്കിടെയാണ് മകൻ നിലപാട് വ്യക്തമാക്കിയത്.

എം.വി. ഗോവിന്ദൻ പുരസ്കാരത്തെ അനുകൂലിച്ചപ്പോൾ, വി.എസ് ഇത് നിരസിക്കുമായിരുന്നു എന്ന നിലപാടിലായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം. എന്നാൽ, വി.എസിന്റെ കുടുംബത്തിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു. അരുൺ കുമാറിന്റെ പുതിയ പ്രതികരണത്തോടെ ഇക്കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തിനായിരിക്കും ഇനി മുൻഗണന ലഭിക്കുക.

The post പുരസ്‌കാരത്തേക്കാൾ വലുത് ജനഹൃദയങ്ങളിലെ സ്ഥാനം; പത്മവിഭൂഷനിൽ നിലപാട് വ്യക്തമാക്കി വി.എസിന്റെ കുടുംബം appeared first on Express Kerala.

Spread the love
Scroll to Top