
മലയാള സിനിമയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായി മാറുകയാണ് വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ‘പ്രകമ്പനം’. പ്രേക്ഷകർ ചിത്രം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യ വാരം 90 തിയറ്ററുകളിൽ ആരംഭിച്ച ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ പ്രദർശന കേന്ദ്രങ്ങളുടെ എണ്ണം 210 ആയി ഉയർത്തിയിട്ടുണ്ട്. ഇന്ന് മുതൽ 60-ഓളം പുതിയ സ്ക്രീനുകളിലായി 250-ലധികം ഷോകളാണ് വർദ്ധിപ്പിച്ചത്. ആദ്യ വാരം ലോകവ്യാപകമായി 10.59 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇതിൽ 7 കോടിയും കേരളത്തിലെ തിയറ്ററുകളിൽ നിന്നാണ്.
ഗണപതി, സാഗർ, സൂര്യ അൽ അമീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു ഹൊറർ-കോമഡി ഡ്രാമയാണ്. മല്ലിക സുകുമാരൻ അവതരിപ്പിക്കുന്ന അച്ഛമ്മ കഥാപാത്രവും അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ എന്നിവരുടെ കോമഡികളും പ്രേക്ഷകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു. എറണാകുളത്തെ ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസും ചേർന്നാണ് അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലെ പോസിറ്റീവ് റിപ്പോർട്ടുകളുമാണ് ചിത്രത്തിന് ഇത്ര വലിയ മൈലേജ് നൽകിയത്. ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
The post ബോക്സ് ഓഫീസിൽ ചിരിയുടെ ‘പ്രകമ്പനം’ തുടരുന്നു; രണ്ടാം വാരത്തിൽ ഷോകളുടെ എണ്ണം ഇരട്ടി! appeared first on Express Kerala.




